Venicile Vyapari Review

http://mollywoodniroopanam.blogspot.com/2011/12/blog-post_24.html
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി എന്ന നടന്റെ താരമൂല്യം, അഭിനയം
2.1980 കളുടെ പശ്ചാത്തലം നല്‍ക്കുന്ന പുതുമ
3.സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ചില ഹാസ്യരംഗങ്ങള്‍
4."കണ്ണും കണ്ണും.." എന്ന സൂപ്പര്‍ ഹിറ്റ് ഗാനവും, ചിത്രീകരണവും.
 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമകളില്ലാത്ത കഥാപാത്രങ്ങളും, കഥാഗതിയും
2. പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ഷാഫിയുടെ സംവിധാനം
4. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങള്‍ 
 
വെനീസിലെ വ്യാപാരി റിവ്യൂ: മുന്‍കാല മമ്മൂട്ടി-ഷാഫി സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിചിലെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാന്‍ വെനീസിലെ വ്യാപാരിക്ക് സാധിക്കുമെന്നുറപ്പ്.   
 
വെനീസിലെ വ്യാപാരി റേറ്റിംഗ്: 4.80 / 10 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന സിനിമയാണ് വെനീസിലെ വ്യാപാരി. തെക്കന്‍ കേരളത്തിന്റെ വെനീസ് എന്നറിയപെടുന്ന ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതക കുറ്റാന്വേഷണ കഥയാണ് ഷാഫിയ്ക്ക് വേണ്ടി ജെയിംസ് ആല്‍ബര്‍ട്ട് രചിച്ചിരിക്കുന്നത്. ചമ്പകുളം തച്ചന്‍, മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍ എന്നീ സിനിമകളെല്ലാം നിര്‍മ്മിച്ച മുരളി ഫിലംസ് മാധവന്‍ നായരാണ് വെനീസിലെ വ്യാപാരി നിര്‍മ്മിച്ചിരിക്കുന്നത്. പട്ടണത്തില്‍ ഭൂതത്തിന് ശേഷം മമ്മൂട്ടിയുടെ നായികയായി കാവ്യ മാധവന്‍ അഭിനയിക്കുന്ന ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ ഹാസ്യതാരങ്ങളും അണിനിരക്കുന്നു. ചൈനടൌണിലൂടെ മലയാള സിനിമയിലേക്ക് എത്തിയ പൂനം ബാജ്വയാണ് മമ്മൂട്ടിയുടെ മറ്റൊരു നായിക. 
മുന്‍കാല ഷാഫി - മമ്മൂട്ടി സിനിമകളെല്ലാം ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകളാണെങ്കില്‍ വെനീസിലെ വ്യാപാരിയില്‍ ഹാസ്യത്തിനോടൊപ്പം ഒരല്‍പം സസ്പെന്‍സിനും ആക്ഷനും പ്രാധാന്യം നല്ക്കിയാണ് ഷാഫിയും ജെയിംസ് ആല്‍ബര്‍ട്ടും ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അജയന്‍ എന്ന സഖാവിന്റെ കൊലപാതകം അന്വേഷിക്കുവാനെത്തുന്ന പവിത്രന്‍ എന്ന പോലീസ് കോണ്‍സ്ട്രബിള്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആ നാട്ടിലെ കയര്‍ ഫാക്ടറി ഉടമയാകുകയും, ഒടുവില്‍ മിടുക്കനായ ഒരു വ്യാപാരിയായി മാറുകയും ചെയ്യുന്നു. പവിത്രന്റെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ള മറ്റു വ്യാപാരികളായ ചുങ്കതറക്കാരും ആലിക്കോയയും പവിത്രനോട് പകപോക്കുന്നതും, അവരോടെല്ലാം ജയിച്ചു മുന്നേറുന്ന പവിത്രന്‍ അജയന്റെ കൊലപാതകികളെ കണ്ടെത്തുന്നതുമാണ് വെനീസിലെ വ്യാപാരി എന്ന സിനിമയുടെ കഥ. പവിത്രനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്.