Spanish Masala Review
http://mollywoodniroopanam.blogspot.com/2012/01/blog-post_26.html
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജനപ്രിയ നായകന്‍ ദിലീപും സിനിമ പ്രേമികളുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന സിനിമയാണ് സ്പാനിഷ് മസാല. ബിഗ് സ്ക്രീന്‍ സിനിമയുടെ ബാനറില്‍ നൌഷാദ് നിര്‍മ്മിച്ച സ്പാനിഷ് മസാല പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് സ്പൈനിലാണ്. സ്പൈന്‍ നഗരത്തിലെ കാളപോരും, തക്കാളിയെറും ഈ സിനിമയിലെ കഥയുടെ പ്രധാനപെട്ട വഴിത്തിരിവാകുന്ന സംഭവങ്ങളുടെ പശ്ചാത്തലമാകുന്നുണ്ട്. സ്പെയിനില്‍ വെച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് സ്പാനിഷ് മസാല. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാവിധ രസക്കൂട്ടുകളും ചേര്‍ത്തു ലാല്‍ ജോസ് ഒരുക്കിയ ഒരു ത്രിഗോണ പ്രണയകഥയാണ് ഈ സിനിമയുടെ പ്രമേയം. കല്യാണരാമന് ശേഷം ദിലീപും, കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ഈ സിനിമയില്‍ ഓസ്ട്രിയന്‍ വനിത ഡാനിയേല കേചെരിയാണ് നായികയാകുന്നത്. ഇവരെ കൂടാതെ ബിജു മേനോന്‍, നെല്‍സണ്‍, വിനയപ്രസാദ് എന്നിവരും കുറെ സ്പാനിഷ് താരങ്ങളുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മിമിക്രി കലാകാരന്മാരുടെ സംഘത്തോടൊപ്പം മിമിക്രി കലാകാരനായ ചാര്‍ളിസ്പൈനിലെത്തുന്നു. സ്പെയിനില്‍ ജോലി ചെയ്യുവാനുള്ള വിസയോ നല്ല വിദ്യഭാസമോ ഇല്ലാത്ത ചാര്‍ളി മിമിക്രി സംഘത്തില്‍ നിന്ന് ഒളിച്ചോടി ഒരു മലയാളിയുടെ ഹോട്ടലില്‍ പാച്ചകകാരനായി ജോലി ചെയ്യുന്നതിനിടയിലാണ് കണ്ണിനു കാഴ്ച്ചയില്ലത്ത കഥാനായിക കമീലയെ പരിച്ചയപെടുന്നത്. ചാര്‍ളി ഉണ്ടാക്കിയ സ്പാനിഷ് മസാല എന്ന ഭക്ഷണം ഏറെ ഇഷ്ടമാകുന്ന കമീലയുടെ മാനേജര്‍ മേനോന്‍ ചാര്‍ളിയെ കമീലയുടെ വീട്ടിലെ പച്ചകകാരനായി നിയമിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലുള്ള സ്പൈന്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കമീലയുടെ അച്ഛന്‍. അമ്മയില്ലാത്ത കമീലയുടെ കാര്യങ്ങളെല്ലാം...
Read full review at above given link
| Movie | Review |
|---|---|
|
Spanish Masala |
Rating : Link : http://mollywoodniroopanam.blogspot.com/2012/01/blog-post_26.html |

