Sarojkumar Review

Saroj kumar full review - log on to
http://mollywoodniroopanam.blogspot.in/2012/01/blog-post_25.html
ഉദയനാണ് താരം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് എന്ന സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ ജീവിതത്തിലെ തുടര്‍കഥയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. പത്മശ്രീയും ഭരത് അവാര്‍ഡും ഡോക്ടര്‍ പദവിയും ലഭിച്ച സരോജ്, കേണല്‍ പദവി ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അയാളുടെ സ്ഥിരം പൊങ്ങച്ചങ്ങളും ആരാധകരെ വിഡ്ഢികളായി കരുതി ചൂഷണം ചെയ്തു തല്ലിപൊളി സിനിമകളില്‍ അഭിനയിക്കുന്ന സരോജിനു നേരിടേണ്ടി വരുന്ന തിരിച്ചടികളാണ് ഈ സിനിമയുടെ കഥ. അഭിയിച്ച സിനിമകളെല്ലാം പൊളിഞ്ഞ സരോജ്, ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ സരോജ് എന്ന നടന്റെ സ്വകാര്യ ജീവിതത്തിലുള്ള ചില സത്യങ്ങള്‍ അറിയുകയും ചെയ്യുമ്പോള്‍ സരോജ് എന്ന നടന്‍ തെറ്റുകള്‍ തിരിച്ചറിയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിച്ച്‌ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ശ്രീനിവാസനെ കൂടാതെ ജഗതി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍. ഫഹദ് ഫാസില്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി, മമ്ത മോഹന്‍ദാസ്‌, ശാരി, അപൂര്‍വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ സിനിമയുടെ...
For regular cinema updates, LIKE
http://www.facebook.com/pages/Malayala-Cinema-Niroopanam/151201278283313