Mullasheri Madhavankutty Review

http://mollywoodniroopanam.blogspot.in/2012/02/blog-post_11.html
കാര്‍ത്തിക് വിഷന്‍സിനു വേണ്ടി കെ.എസ്.ചന്ദ്രന്‍ നിര്‍മ്മിച്ച്‌ നവാഗതനായ കുമാര്‍ നന്ദ കഥയെഴുതി, സ്വാതി ഭാസ്കര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി കഥാകൃത്ത്‌ കുമാര്‍ നന്ദ തന്നെ സംവിധാനം ചെയ്ത സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടിയായി അഭിനയിക്കുന്നത് അനൂപ്‌ മേനോനാണ്. നേമം എന്ന സ്ഥലത്തെ ഒരു സര്‍കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടിയുടെ മുല്ലശ്ശേരി തറവാട്ടില്‍, മാധവന്‍കുട്ടിയുടെ അമ്മ പാര്‍വതിയമ്മയും ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍കുട്ടിയുടെ കൂടെയുള്ളത്. നേമം എന്ന സ്വന്തം നാട്ടില്‍ തന്നെ ഒരു വീട് വെയ്ക്കണം എന്ന ആഗ്രഹമുള്ള മാധവന്‍കുട്ടി അതിനു വേണ്ടി പണമെല്ലാം സൂക്ഷിച്ചുവെയ്ക്കുന്നു. അങ്ങനെയിരിക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ മാധവന്‍കുട്ടി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയോട് സ്നേഹമുള്ള മാധവന്‍കുട്ടി ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിക്കാറുമുണ്ട്. സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത മാധവന്‍കുട്ടിയ്ക്ക് പറ്റുന്ന അബദ്ധങ്ങളും, സിനിമ നിര്‍മ്മാണത്തെ തുടര്‍ന്ന് അയാളുടെ പണമെല്ലാം നഷ്ടമാകുകയും ചെയ്യുന്നു. അങ്ങനെ, പണവും സ്വത്തും സ്ഥലവും, വീട്ടുകാരെയും നഷ്ടപെടുന്ന മാധവന്‍കുട്ടി ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തു അയാളുടെ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ സിനിമയുടെ കഥ.
 
Full review @ Niroopanam
Like Facebook Niroopanam