സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു

No replies
admin
User offline. Last seen 6 days 8 hours ago. Offline
Joined: Sep 26 2009

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ (60) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 1.15ഓടെ കൊച്ചി പി.വി.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

വിശ്വംഭരന്‍ എഴുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ എഴുപുന്ന തരകനാ'ണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. മമ്മൂട്ടിയുടെ ആദ്യചിത്രമായ സ്‌ഫോടനം വിശ്വംഭരന്റേതാണ്.

സത്യവാന്‍ സാവിത്രി, ചാകര, രുഗ്മ, ഒന്നാണ് നമ്മള്‍, നന്ദി വീണ്ടും വരിക, വക്കീല്‍ വാസുദേവ്, കാട്ടുകുതിര, ആഗേ്‌നയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍.

Discussing About: